പിവി അന്‍വറിനെ വീട്ടില്‍ പോയി കണ്ടത് തെറ്റാണെന്ന് വിഡി സതീശന്‍; പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പിവി അന്‍വറെ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ച സംഭവം കോണ്‍ഗ്രസില്‍ വിവാദം. അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിയാണ് വിഡി സതീശന്‍ രംഗത്തെത്തിയത്. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്. ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷേ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരിച്ചു. നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കില്‍ അത് സമ്മതിക്കുന്നു. പാര്‍ട്ടി തെറ്റാണെന്ന് പറഞ്ഞാല്‍ രാഹുല്‍ ആണ് തെറ്റെന്നും പാര്‍ട്ടിക്കെതിരെ തനിക്ക് ഈഗോയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുല്‍ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ശനിയാഴ്ച അര്‍ധരാത്രിയാണ് പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിന്റെ ഒതായിലെ വീട്ടിലെത്തിയത്. രാഹുല്‍ അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page