ബംഗ്ലദേശ് കറൻസിയിൽ നിന്ന് മുജീബുർ റഹ്മാനെ നീക്കി: പകരം ക്ഷേത്രങ്ങളും കൊട്ടാരങ്ങളും

ധാക്ക: ബംഗ്ലാദേശിൽ കറൻസി നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവും മുൻ പ്രധാനമന്ത്രിയുമായ ഷെ്ഖ് മുജീബുർ റഹ്മാനെ പുറത്താക്കി. പുറത്താക്കപ്പെട്ടതോടെ രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ.ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന നോട്ടുകളിലാണ് മാറ്റം. മുജീബ് റഹ്മാനു പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര കൊട്ടാരങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ നോട്ടുകൾ രൂപകൽപന ചെയ്തത്. ഒപ്പം അന്തരിച്ച വിഖ്യാത ചിത്രകാരൻ സൈനുൽ അബീദിന്റെ കലാസൃഷ്ടികളും 1971ലെ വിമോചന സമരത്തിൽ മരിച്ചവരുടെ ദേശീയ രക്തസാക്ഷി സ്മാരകവും …

300 കിലോമീറ്റർ സഞ്ചരിച്ചിട്ടും രക്ഷപ്പെടാനായില്ല. 4 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം അലമാരയിൽ ഒളിപ്പിച്ച് അമ്മയും കാമുകനും.

ജയ്പുർ: 4 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി 300 കിലോമീറ്ററോളം സഞ്ചരിച്ച് അമ്മയും കാമുകനും. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. റോഷൻഭായിയും പങ്കാളി മഹാവീർ ഭൈർവെയുമാണ് കൃത്യത്തിനു പിന്നിൽ. ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ റോഷൻഭായി കഴിഞ്ഞ 7 മാസമായി മഹാവീർ ഭൈർവെയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. ഇതിനിടെ റോഷൻഭായിയുടെ ആദ്യ ബന്ധത്തിലെ 4 വയസ്സുകാരിയായ മകൾ ഇഷിക കൊല്ലപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ഇരുവരും മൃതദേഹവുമായി 300 കിലോമീറ്ററോളം അകലെയുള്ള മഹാവീറിന്റെ ബാരൻ ജില്ലയിലെ വീട്ടിലെത്തി. തുടർന്ന് …

വിവാഹ ചടങ്ങ് ഹാളിൽ നടത്തി: ദലിത് കുടുംബത്തിന് ക്രൂര മർദനവും ജാതീയ അധിക്ഷേപവും

ലക്നൗ: വിവാഹചടങ്ങ് ഹാളിൽ നടത്തിയതിന് ദലിത് കുടുംബത്തെ ആൾക്കൂട്ടം മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളുമായി അക്രമി സംഘം ഹാളിലേക്കു ഇരച്ചു കയറുകയായിരുന്നു. ദലിത് സമുദായത്തിൽ നിന്നുള്ളവർ ഹാളിൽ വിവാഹം നടത്തുമോയെന്നു ചോദിച്ചായിരുന്നു മർദനം. ഇവർ ജാതി അധിക്ഷേപം നടത്തുകയും ഹാളിൽ ചടങ്ങ് നടത്താനാകില്ലെന്ന് പറയുകയും ചെയ്തു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുപത്തിനാലോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

കാലവര്‍ഷക്കെടുതി; മെയ് മാസ റേഷന്‍ വിതരണം ജൂണ്‍ 4 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം നീട്ടി. ജൂണ്‍ നാല് വരെ മെയ് മാസത്തെ റേഷന്‍ വിഹിതം വാങ്ങാമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 31 ഉച്ച വരെ മുന്‍ഗണനാ വിഭാഗത്തിലെ എ എ വൈ റേഷന്‍ കാര്‍ഡുടമകള്‍ 92.12 ശതമാനവും പി എച്ച് എച്ച് റേഷന്‍ കാര്‍ഡുടമകള്‍ 87 ശതമാനവും ഉള്‍പ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രില്‍ 30-ാംതീയതിയില്‍ 70.75 ശതമാനം കുടുംബാംഗങ്ങള്‍ …

ഇന്നു മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല; ഫോണുകള്‍ ഇവയാണ്

ന്യൂഡല്‍ഹി: ചില ഫോണുകളില്‍ ജൂണ്‍ ഒന്നു മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളുടെയും ചില വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ് അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍, ആന്‍ഡ്രോയ്ഡ് 5 അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍ എന്നിവയിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചത്. മേയ് അവസാനം മുതല്‍ …

കാസര്‍കോട് സ്വദേശി സൗദിയില്‍ വെടിയേറ്റ് മരിച്ചു; ഏണിയാടിയിലെ മുഹമ്മദ് ബഷീർ ആണ് കൊല്ലപ്പെട്ടത്

കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് ഏണിയാടി സ്വദേശി വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ കുമ്പക്കോട് മുഹമ്മദ് ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ബിഷയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള റാക്കിയ യിലെ താമസസ്ഥലത്ത് വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ ആക്രമിസംഘം വെടിവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്നും സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും സഹോദരന്‍ അബൂബക്കര്‍ പറഞ്ഞു. എന്തിനാണ് അക്രമം എന്ന് വ്യക്തമല്ല. പൊലീസ് …

അടുത്ത 5 ദിവസം മഴ തുടരും; കാസര്‍കോട് അടക്കം നാലുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് ശമനം. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു മഞ്ഞ (yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. തിങ്കളാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

14 കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചത് ഒരുവര്‍ഷത്തോളം; കേസെടുത്തത് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍

ആലുവ: ആലുവയില്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. മാതാവിന്റെ പരാതിയില്‍ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് കുട്ടിയും മാതാവും താമസിച്ചുവന്നത്. പ്രതിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ ഒരുബന്ധുവാണ് മാതാവിനോട് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷമായി പീഡിപ്പിച്ചുവരികയാണെന്ന് കുട്ടി പറഞ്ഞത്. പിന്നാലെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവറാണ് പ്രതി. സംഭവത്തില്‍ ആലുവ …

പിവി അന്‍വറിനെ വീട്ടില്‍ പോയി കണ്ടത് തെറ്റാണെന്ന് വിഡി സതീശന്‍; പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പിവി അന്‍വറെ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ച സംഭവം കോണ്‍ഗ്രസില്‍ വിവാദം. അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിയാണ് വിഡി സതീശന്‍ രംഗത്തെത്തിയത്. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്. ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷേ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരിച്ചു. നേതൃത്വം …

ഭാര്യയുമായുള്ള പിണക്കം; കൊടക്കാട് വെള്ളച്ചാലിലെ ജെസിബി ഉടമയായ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ജെസിബി ഉടമയായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ വന്നലോത്ത് താമസിക്കുന്ന കെ സുധാകര രാജു(36)വാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവാവിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആന്ധ്ര ചിറ്റൂര്‍ സ്വദേശിയായ സുധാകര രാജു വര്‍ഷങ്ങളായി വന്നലോത്ത് വീടെടുത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തോട്ടുമുക്കം സെന്റ്തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു.

കട്ടത്തടുക്കയില്‍ ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണു; 4 വൈദ്യുത തൂണുകള്‍ തകര്‍ന്നു

കാസര്‍കോട്: കട്ടത്തടുക്കയില്‍ ആല്‍മരത്തിന്റെ ശിഖരം ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ പൊട്ടിവീണു. 4 വൈദ്യുത തൂണുകള്‍ തകര്‍ന്നു. വൈദ്യുതി തടസപ്പെട്ടതോടെ പ്രദേശം ഇരുട്ടിലായി. ശനിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം നടന്നത്. സംഭവം രാത്രിയിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രാന്‍സ്‌ഫോര്‍മറിലേക്ക് ചാഞ്ഞുകിടക്കുന്ന ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ നിരവധിതവണ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അധികൃതരുടെ അനാസ്ഥയാണ് ഇതിന് ഇടവരുത്തിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

കുമ്പള കോയിപ്പാടിയിലെ ഭര്‍തൃമതിയായ 21 കാരിയെ കാണാതായി

കാസര്‍കോട്: ഭര്‍തൃമതിയായ 21 കാരിയെ കാണാതായതായി പരാതി. കുമ്പള കോയിപ്പാടിയിലെ അബ്ദുല്‍ മജീദിന്റെ ഭാര്യ അശ്രീനയെയാണ് ശനിയാഴ്ച പുലര്‍ച്ചേ മൂന്നുമുതല്‍ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ യുവതി മംഗളൂരുവിലുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

30 കോടിയുടെ സമ്മാനത്തുക കാമുകിയെ ഏല്‍പിച്ചു; പണവുമായി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി കാമുകി

കാമുകന്‍ നല്‍കിയ 30 കോടി രൂപയുടെ ജാക്ക്‌പോട്ടുമായി കാമുകി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. കനേഡിയന്‍ പൗരനായ വിന്നിപെഗില്‍ നിന്നുള്ള ലോറന്‍സ് കാംബെല്ല എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് മാറി പണമെടുക്കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ടായതുകൊണ്ടാണ് താന്‍ ടിക്കറ്റ് കാമുകിയെ ഏല്‍പ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലോറന്‍സ് ടിക്കറ്റെടുത്തത്. സമ്മാനം ലഭിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തനിക്ക് ടിക്കറ്റ് മാറിയെടുക്കാനായില്ല. ഇതേ തുടര്‍ന്ന് ലോട്ടറി ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. അവരുടെ ഉപദേശപ്രകാരം കാമുകിയായ ക്രിസ്റ്റല്‍ ആന്‍ മക്കേയോട് …

കാസര്‍കോട് മുന്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയെ കേരള കേഡറില്‍നിന്ന് മാറ്റി കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ നല്‍കിയ ഹര്‍ജിയിലാണു നടപടി. ഹര്‍ജിക്കാരിയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഐജിയാണ് ഹര്‍ജിക്കാരി. 2015 ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോഴുള്ള …

ദൈഗോളി ശ്രീ സായി നികേതന ആശ്രമത്തിലെ അന്തേവാസിയായ യുവതിയെ കാണാതായി

കാസര്‍കോട്: മഞ്ചേശ്വരം ദൈഗോളി ശ്രീ സായി നികേതന ആശ്രമത്തിലെ അന്തേവാസിയായ യുവതിയെ കാണാതായതായി പരാതി. ഹിന്ദി മാത്രം സംസാരിക്കുന്ന സോണാലി എന്ന സാന്തി(30)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആറുമുതല്‍ ആശ്രമത്തില്‍ നിന്നും കാണാതായത്. കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള നൈറ്റിയും നീല നിറത്തിലുള ഷാള്‍ ധരിച്ചിട്ടുണ്ട്. മാനസിക അസ്വസാത്ഥ്യം പ്രകടിപ്പിക്കുന്നതായി പറയുന്നു. കണ്ട് കിട്ടുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലൊ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: എസ്.എച്ച്.ഒ 9497947263, 9946022468(എസ്‌ഐ), 04998 272640(മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍)

ഉദുമ ഉദയമംഗലം സ്വദേശി അബ്ദുല്‍ മജീദ് അന്തരിച്ചു

ഉദുമ: ഉദയമംഗലം പിഎം ഹൗസില്‍ അബ്ദുല്‍ മജീദ് (44) അന്തരിച്ചു. ഉദയമംഗലം യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു. പരേതനായ ഉടുമ്പ് മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റുക്‌സാന. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ജമാല്‍, അബ്ദുല്‍ റഹിമാന്‍, യൂസഫ്(മൂവരും ഗള്‍ഫ്), റുഖിയ കീഴൂര്‍, പരേതയായ മറിയമ്മ.

കാസര്‍കോട് നഗരത്തിലെ ഭാരത് ഗ്യാസ് ഏജന്‍സി ഷോറൂമില്‍ കവര്‍ച്ച; ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നു, 2.95 ലക്ഷം മോഷണം പോയി, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: പ്രസ്‌ക്ലബ് ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസ് ഏജന്‍സി ഷോറൂമില്‍ കവര്‍ച്ച. അകത്തുള്ള മേശവലിപ്പില്‍ സൂക്ഷിച്ച 2,95,360 രൂപ മോഷണം പോയി. ഉടമ തളങ്കര സ്വദേശിനി കെ ആമിനയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഷോറൂം തുറന്നപ്പോഴാണ് മേശ വലിപ്പിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. മൂന്നു ദിവസം നടന്ന ഇടപാടുകളിലെ പണം ബാങ്കില്‍ അടക്കാന്‍ വൈകിയിരുന്നു. അതിനാലാണ് ഇത്രയും തുക ഷോറൂമിലുണ്ടായിരുന്നതെന്ന് ഉടമ പറഞ്ഞു.