30 കോടിയുടെ സമ്മാനത്തുക കാമുകിയെ ഏല്‍പിച്ചു; പണവുമായി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി കാമുകി

കാമുകന്‍ നല്‍കിയ 30 കോടി രൂപയുടെ ജാക്ക്‌പോട്ടുമായി കാമുകി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. കനേഡിയന്‍ പൗരനായ വിന്നിപെഗില്‍ നിന്നുള്ള ലോറന്‍സ് കാംബെല്ല എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് മാറി പണമെടുക്കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ടായതുകൊണ്ടാണ് താന്‍ ടിക്കറ്റ് കാമുകിയെ ഏല്‍പ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലോറന്‍സ് ടിക്കറ്റെടുത്തത്. സമ്മാനം ലഭിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തനിക്ക് ടിക്കറ്റ് മാറിയെടുക്കാനായില്ല. ഇതേ തുടര്‍ന്ന് ലോട്ടറി ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. അവരുടെ ഉപദേശപ്രകാരം കാമുകിയായ ക്രിസ്റ്റല്‍ ആന്‍ മക്കേയോട് കാനഡ ലോട്ടറി കോര്‍പ്പറേഷനില്‍ ലോട്ടറി മാറ്റി പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ആനിനെ താന്‍ പൂര്‍ണമായും വിശ്വസിച്ചിരുന്നുവെന്നും ഒന്നര വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു തങ്ങളെന്നും പരസ്പരം പൂര്‍ണ വിശ്വാസമുള്ള പങ്കാളികളായിരുന്നുവെന്നുമാണ് ലോറന്‍സ് പറയുന്നത്. ടിക്കറ്റ് തനിക്ക് യുവാവ് തന്ന ജന്മദിന സമ്മാനമാണെന്ന് പറഞ്ഞുകൊണ്ട് യുവതി പല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോറന്‍സ് അവര്‍ക്ക് നല്‍കിയ സമ്മാനമായിട്ടാണ് യുവതി ചിത്രങ്ങളെ വിശേഷിപ്പിച്ചത്. പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍ യുവതി അപ്രത്യക്ഷയായതായും ലോറന്‍സ് പറയുന്നു. താന്‍ ഫോണ്‍ വിളിച്ചെങ്കിലും അവള്‍ എടുക്കാതെയായി. സന്ദേശങ്ങള്‍ക്കും മറുപടി നല്‍കിയില്ല. കൂടൂതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തന്നെ ബ്ലോക്ക് ചെയ്തു. ഒടുവില്‍ കാണുമ്പോള്‍ അവള്‍ പുതിയ കാമുകനൊപ്പമായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു.
എന്നാല്‍ ലോറന്‍സിന്റെ എല്ലാ ആരോപണങ്ങളും യുവതി നിഷേധിച്ചിരുന്നു. ലോറന്‍സ് മാനിറ്റോബയിലെ കോര്‍ട്ട് ഓഫ് കിംഗ്‌സ് ബെഞ്ചില്‍ ഫയല്‍ ചെയ്ത കേസില്‍ ലോട്ടറി അധികൃതരേയും പ്രതികളാക്കിയിട്ടുണ്ട്. 5 മില്യണ്‍ കനേഡിയന്‍ ഡോളറായിരുന്നു സമ്മാനത്തുക. അതായത് 30 കോടിയോളം ഇന്ത്യന്‍ രൂപ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page