ഒരേ പേരില്‍ 2 തടവുകാര്‍: ജാമ്യം ലഭിച്ചയാള്‍ക്കു പകരം പോക്‌സോ കേസ് പ്രതിയെ സ്വതന്ത്രനാക്കി ജയില്‍ അധികൃതര്‍

ഫരീദാബാദ്: പേരും അച്ഛന്റെ പേരും ഒന്ന്. സാമ്യതകള്‍ വര്‍ധിച്ചതോടെ ജാമ്യം ലഭിച്ചയാള്‍ക്കു പകരം കൊടും കുറ്റകൃത്യത്തിനു വിചാരണ നേരിടുന്ന തടവുകാരനെ പുറത്തു വിട്ട് ജയില്‍ അധികൃതര്‍. ഹരിയാനയിലെ ഫരീദാബാദ് ജയിലിലാണ് സംഭവം. 2021 ഒക്ടോബറിലാണ് രവീന്ദര്‍ പാണ്ഡെയുടെ മകന്‍ നിതേഷ് പാണ്ഡെ(27)യെ 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിനു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഫരീദാബാദ് ജയിലിലേക്കു വിട്ടു. വിചാരണ തടവില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച മറ്റൊരു നിതേഷ്(24) ജയിലിലെത്തുന്നത്. ഇയാളുടെ അച്ഛന്റെ പേരും രവീന്ദര്‍ എന്നായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചെന്ന കേസിലായിരുന്നു ഇയാള്‍ ജയിലിലെത്തിയത്. എന്നാല്‍ തിങ്കളാഴ്ച തന്നെ ഫരീദാബാദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുതിയ നിതേഷിനു ജാമ്യം അനുവദിച്ചു. എന്നാല്‍ ചൊവ്വാഴ്ച നിതേഷിനു പകരം നിതേഷ് പാണ്ഡയെ ജയില്‍ അധികൃതര്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. നിതേഷ് പാണ്ഡയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്കു അബദ്ധം പറ്റിയതല്ലെന്നും നിതേഷ് പാണ്ഡെ പേരു മാറ്റി പറഞ്ഞ് രക്ഷപ്പെട്ടതാണെന്നുമാണ് ജയില്‍ അധികൃതര്‍ വാദിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page