ഭാര്യയും ഗുണ്ടകളും ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തി; നാലുപേരും അറസ്റ്റില്‍

ബംഗ്‌ളൂരു:കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും സഹായികളായ മൂന്നു വാടക ഗുണ്ടകളും അറസ്റ്റിലായി. ചിക്കമംഗ്‌ളൂരു കരഗുണ്ടയിലെ സുദര്‍ശ (35)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കമലയെയും വാടകഗുണ്ടകളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദര്‍ശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മറ്റൊരാളുമായി പ്രണയത്തിലായ കമല വാടക ഗുണ്ടകള്‍ക്കു ക്വട്ടേഷന്‍ കൊടുത്താണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. 10 വര്‍ഷം മുമ്പ് പ്രണയിച്ചാണ് ഇവര്‍ വിവാഹിതരായത്.
ഭര്‍ത്താവിനു കമല മദ്യത്തില്‍ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കുകയും പിന്നീട് വാടക കൊലയാളികള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കരഗുണ്ട എന്ന സ്ഥലത്തെ ബസ് സ്റ്റാന്റിനടുത്തെ വിജനമായ സ്ഥലത്തു ഉപേക്ഷിച്ചു. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ചു പരസ്പര വിരുദ്ധമായി നല്‍കിയ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കമല കുറ്റം സമ്മതിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page