മയക്കുമരുന്നു മുക്ത ഭാരതം: അധ്യാപകര്‍ക്കുള്ള ശില്‍പശാല ആരംഭിച്ചു

കാസര്‍കോട്: ജില്ലാ സാമൂഹ്യനീതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായ നശാമുക്ത് ഭാരത് അഭിയാന്‍ ശില്‍പശാല ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ ലഹരിമുക്തമാക്കാനുള്ള തീവ്രശ്രമത്തിനു സമൂഹം ഒറ്റക്കെട്ടാവണമെന്നു ശില്‍പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ സോഷ്യല്‍ പൊലീസിംഗ് ഡിവിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ശില്‍പശാല. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി. രാജു ആധ്യക്ഷ്യം വഹിച്ചു. പൊലീസ് അസി.സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍, അഖില്‍, എം. അബ്ദുല്ല, തുടങ്ങിയവര്‍ പ്രസംഗിച്ചു. ധീരജ് ദിലീപ് കെ, രാജീവന്‍ എം, പി. ബാലകൃഷ്ണന്‍ നായര്‍, പി.കെ രാമകൃഷ്ണന്‍, ജയേഷ് കുമാര്‍ ടി.കെ എന്നിവര്‍ ക്ലാസെടുത്തു. ചാലിങ്കാല്‍ നാടകവീടിന്റെ കുരുക്ക് നാടകവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page