കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്തിയോട്ടെ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

കാസർകോട് : കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. കുമ്പളക്ക് സമീപത്തെ ബന്തിയോട് , ഹേരൂർ,ബജയിലെ ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ സൂര്യനാരായണമയ്യ (47) ആണ് മരിച്ചത്. ബുധനാഴ്ച്ച മംഗളൂരു, പണമ്പൂർ , കുളൂർ, കോടിക്കൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത് . സൂര്യനാരായണമയ്യ ഓടിച്ചിരുന്ന ആൾട്ടോ കാർ നിയന്ത്രണം തെറ്റി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പണമ്പൂരിൽ നടന്ന ഒരു സീമന്ത ചടങ്ങിന്റെ ഫോട്ടോകൾ പകർത്താൻ വേണ്ടി പോവുകയായിരുന്നു …

വീട്ടിലെ രഹസ്യ അറകളിൽ 13 കിലോ കഞ്ചാവും എംഡിഎംഎയും , പ്രതി പിടിയിൽ

തിരുവനന്തപുരം: ചാക്കയിൽ വീട്ടിലെ പ്രത്യേകം പണികഴിപ്പിച്ച അറകളിൽ ഒളിപ്പിച്ച വൻ ലഹരിമരുന്ന് ശേഖരം എക്സൈസ് പിടികൂടി. തിരുവനന്തപുരം ചാക്ക ഐടിഐയുടെ സമീപത്തെ അനീഫ് ഖാൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 13 കിലോ കഞ്ചാവും എഡിഎംഎയും കണ്ടെത്തിയത്. വീടിന്റെ ചുമരിലും വാഷ്ബേസിനിലുമൊക്കെയായി രഹസ്യ അറകൾ പണിതാണ് ഇവ സൂക്ഷിച്ചിരുന്നത്.ലഹരിവസ്തുക്കൾ പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന പാക്കറ്റുകളും ഇവ അളക്കാനായി ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 2024ൽ 20 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. പഴയകാല പ്രതികളെ എക്സൈസ് …

വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കപ്പെട്ട സ്ത്രീക്കു ജീവനാംശത്തിനു അർഹതയില്ലെന്ന് കോടതി

റായ്പുർ: വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കപ്പെട്ട സ്ത്രീക്കു ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭർത്താവിന്റെ സഹോദരനുമായുള്ള അവിഹിത ബന്ധത്തിനു വിവാഹമോചനം അനുവദിക്കപ്പെട്ട യുവതിക്കു 4000 രൂപ ജീവനാംശം അനുവദിച്ച കുടുംബ കോടതി നടപടി റദ്ദാക്കി കൊണ്ടാണ് വിധി.2019ലാണ് ദമ്പതിമാർ വിവാഹിതരാകുന്നത്. എന്നാൽ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. 2021 മാർച്ചിൽ ഭർത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് ഭാര്യ വീടു വിട്ടിറങ്ങി. പിന്നാലെ ജീവനാംശമായി ഭർത്താവ് 20,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് റായ്പുർ കുടുംബ …

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം, കടൽ മത്സ്യം കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചു. ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പെട്രോളിങ്ങിനായി 9 തീരദേശ ജില്ലകളിൽ നിന്നായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. ഒപ്പം വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് …

മുൻ കേന്ദ്രമന്ത്രി സുഖ്ദേവ് സിങ് ദിൻഡ്സ അന്തരിച്ചു

അമൃത്സർ: മുതിർന്ന ശിരോമണി അകാലിദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഖ്ദേവ് സിങ് ദിൻഡ്സ (89) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലം പഞ്ചാബ് നിയമസഭയിലും പാർലമെന്റിലും അംഗമായിരുന്നു. അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ കായികം ഉൾപ്പെടെ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. 2019ൽ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിതീവ്രമഴ, നാളെ 4 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഇതിനു കാരണം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ട്.വ്യാഴാഴ്ച 4 ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. ശേഷിക്കുന്ന 10 ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി പ്രഖ്യാപിച്ചു.ഇന്ന് മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും നാശനഷ്ടങ്ങൾ തുടരുകയാണ്. …

ദേശീയപാത കുമ്പള ടോൾ ബൂത്ത് നിർമ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു

കാസർകോട്: ദേശീയപാതയിലെ കുമ്പളയിൽ ടോൾ ബൂത്ത് നിർമ്മിക്കാനുള്ള ഹൈവേ അധികൃതരുടെ നീക്കം ഹൈക്കോടതി തടഞ്ഞു. ആക്ഷൻ കമ്മിറ്റി പ്രതിനിധി അഷ്റഫ് കർള നൽകിയ അപേക്ഷയിലാണ് കോടതി നടപടി . നിലവിൽ ടോൾ ബൂത്ത് ഉള്ള തലപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ അകലമുള്ള കുമ്പളയിൽ മറ്റൊരു ടോൾ ബൂത്ത് കൂടി സ്ഥാപിക്കുന്നത് എൻഎച്ച് നിയമം 8 (2)രണ്ടിന്റെ ലംഘനമാണെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. സ്റ്റേ വിവരം എതിർ കക്ഷികളെ ഉടൻ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു . ജൂൺ …

വിവാഹ സമ്മാനങ്ങള്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറി; പാഴ്‌സല്‍ ബോംബ് അയച്ച് വരനെ കൊന്ന കോളജ് അധ്യാപകന് ജീവപര്യന്തം

ഭുവനേശ്വര്‍: വിവാഹസമ്മാനമായി പാഴ്‌സല്‍ ബോംബ് അയച്ച് വരനെയും അമ്മൂമ്മയും കൊന്ന കേസില്‍ കോളജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒഡിഷയിലെ ഭയിന്‍സയിലെ ജ്യോതി വികാസ് കോളജ് അധ്യാപകനായിരുന്ന പഞ്ചിലാല്‍ മെഹറിനാണു 17 വര്‍ഷം തടവു ശിക്ഷ ലഭിച്ചത്.2018ലാണ് കേസിനാസ്പദമായ സംഭവം. വരന്‍ സൗമ്യ ശേഖറും (26), അമ്മൂമ്മ ജമമണി സഹുവു(85)മാണ് മരിച്ചത്. വധു സീമ സഹു ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. 2018 ഫെബ്രുവരി 18നാണ് ഇരുവരും വിവാഹിതരായത്. 5 ദിവസത്തിനു ശേഷം ഇവര്‍ക്കു പാഴ്‌സലായി ഒരു വിവാഹസമ്മാനം ലഭിച്ചു. …

ഭാര്യയും ഗുണ്ടകളും ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തി; നാലുപേരും അറസ്റ്റില്‍

ബംഗ്‌ളൂരു:കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും സഹായികളായ മൂന്നു വാടക ഗുണ്ടകളും അറസ്റ്റിലായി. ചിക്കമംഗ്‌ളൂരു കരഗുണ്ടയിലെ സുദര്‍ശ (35)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കമലയെയും വാടകഗുണ്ടകളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദര്‍ശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളുമായി പ്രണയത്തിലായ കമല വാടക ഗുണ്ടകള്‍ക്കു ക്വട്ടേഷന്‍ കൊടുത്താണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. 10 വര്‍ഷം മുമ്പ് പ്രണയിച്ചാണ് ഇവര്‍ വിവാഹിതരായത്.ഭര്‍ത്താവിനു കമല മദ്യത്തില്‍ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കുകയും പിന്നീട് വാടക കൊലയാളികള്‍ ശ്വാസം മുട്ടിച്ചു …

ഗുജറാത്തില്‍ ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു; സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ച നിലയില്‍ മൃതദേഹം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ചു കൊന്നു. പാട്ടന്‍ ജില്ലയിലെ ജക്‌ഹോത്തര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഹരിജി സോളങ്കി(60) ആണ് മരിച്ചത്. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയിലുള്ള സോളങ്കിയുടെ മൃതദേഹം കുളത്തിനു സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ച നിലയിലാണ്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതക കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.ഗുജറാത്ത് ദലിതര്‍ക്കു നരകമായി മാറുന്നതിന്റെ ഉദാഹരണമാണ് സംഭവമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജിഗ്‌നേഷ് മേവാനി …

38കാരനും 17കാരിയും ട്രെയിനു മുന്നില്‍ ചാടി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ 38കാരനും 17കാരിയും ട്രെയിനു മുന്നില്‍ച്ചാടി മരിച്ചു. ആലപ്പുഴ ചെറുതന കാനകേയല്‍ ശ്രീജിത്ത് (38), പള്ളിപ്പാട്ടെ ദേവു (17) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കരുവാറ്റയില്‍ ബുധനാഴ്ച ഉച്ചയോടെ നേത്രാവതി എക്‌സ്പ്രസിനു മുന്നിലാണ് ഇരുവരും എടുത്തു ചാടിയത്. ശ്രീജിത്ത് വിവാഹിതനാണ്. ഇയാള്‍ക്കു രണ്ട് മക്കളുണ്ട്.

പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

കാസര്‍കോട്: പുതിയ തട്ടിപ്പ് രീതിയുമായി ഇറങ്ങിയ സുന്ദരനായ ചെറുപ്പക്കാരന്‍ നിരവധി പേരില്‍ നിന്നായി ആയിരക്കണക്കിന് രൂപ തട്ടിയെടുത്തു. വിരുതനെ കണ്ടെത്താന്‍ പൊലീസ് രഹസ്യ അന്വേഷണം തുടങ്ങി. കുലീനമായി വസ്ത്രം ധരിച്ച് കണ്ടാല്‍ പൊലീസ് ഉദ്യോഗസ്ഥനെ പോലെ തോന്നിപ്പിക്കുന്ന യുവാവിന്റെ യാത്ര ബൈക്കിലാണ്. പുഞ്ചിരിച്ചു കൊണ്ടാണ് ഇയാള്‍ ഇരകളെ സമീപിക്കുന്നത്. ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തിയ ഇയാള്‍ ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ പെട്ടിക്കട ഉടമയായ സ്ത്രീയില്‍ നിന്നു 2500 രൂപ തട്ടിയെടുത്താണ് കടന്നു കളഞ്ഞത്. ബൈക്ക് കടയുടെ മുന്നില്‍ നിര്‍ത്തിയ ശേഷം …

വിഷുബംബര്‍ പാലക്കാട്ട്; കോടീശ്വരന്‍ ആര്?

തിരുവനന്തപുരം: വിഷു ബംബര്‍ സമ്മാനം വി.ഡി 204266 നമ്പര്‍ ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറു പേര്‍ക്കു ലഭിക്കും.VA 699731VB 207068VC 263289VD 277650VE 758876VG 203046എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. 45 ലക്ഷം ടിക്കറ്റുകളില്‍ 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണ പാലക്കാടിനാണ് ഒന്നാം സ്ഥാനം.

കാസര്‍കോട് വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഡ് അലര്‍ട്ട്; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി, ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക്

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മെയ് 29, 30 തിയതികളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്നു അറിയിപ്പില്‍ പറഞ്ഞു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ റാണിപുരം …

കേന്ദ്ര നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ആന്ധ്രയിലേക്കു മാറ്റുമെന്നു അഭ്യൂഹം; വിവാദം

ബംഗ്‌ളൂരു: ബംഗ്‌ളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിനെ ചൊല്ലി കര്‍ണ്ണാടകയും ആന്ധ്രയും തമ്മില്‍ തര്‍ക്കം മുറുകുന്നു.എച്ച്.എ.എല്‍ പ്രവര്‍ത്തനം ആന്ധ്രയിലേക്ക് വ്യാപിപ്പിക്കണമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചന്ദ്രബാബു നായിഡു നടത്തിയ ചര്‍ച്ചയില്‍ ആന്ധ്രാപ്രദേശില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് എച്ച്.എ.എല്‍ സൗകര്യം വ്യാപിപ്പിക്കണമെന്നു ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടി കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്ന് 70 കിലോ മീറ്റര്‍ ദൂരമുള്ള ലെപാക്ഷിയില്‍ …

മനുഷ്യന്റെ അസ്ഥി പൊടിച്ച് മാരകലഹരി മരുന്നായ കുഷ് നിര്‍മ്മാണം; 21 കാരി അറസ്റ്റില്‍

കൊളംബോ: മനുഷ്യന്റെ അസ്ഥികള്‍ പൊടിച്ചുണ്ടാക്കിയ മാരകമായ സിന്തറ്റിക് ലഹരിമരുന്നും ഇറങ്ങി. പേര് കുഷ്. 45 കിലോ കുഷ് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവതി അറസ്റ്റില്‍. മുന്‍ വിമാന ജീവനക്കാരിയായ ഷാര്‍ലറ്റ് മേലീ (21)യാണ് കൊളംബോ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. 25 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാവുന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നു വാര്‍ത്താ ഏജന്‍സിയായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ആദ്യമായി മനുഷ്യന്റെ അസ്ഥി ഉപയോഗിച്ച് ‘കുഷ്’ എന്നു പേരുള്ള മയക്കുമരുന്നു നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …

ദേശീയപാതയിലെ അപകടഭീഷണി; ദുരന്തനിവാരണ സേന സന്ദര്‍ശനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ദേശീയ പാതയിലെ അപകട മേഖലകളില്‍ സന്ദര്‍ശനം ആരംഭിച്ചു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെറുവത്തൂര്‍ വീരമല കുന്ന് സേന ബുധനാഴ്ച സന്ദര്‍ശിച്ചു. ചെറുവത്തൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി. ജയപ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ മണ്ണിടിച്ചല്‍ തുടരുന്ന സ്ഥലമാണ് വീരമലക്കുന്ന്. തൊട്ടടുത്തെ പ്രദേശമായ മട്ടലായിയില്‍ മണ്ണിടിഞ്ഞ് വീണ് ദേശീയപാത നിര്‍മ്മാണ ജോലി ചെയ്തു കൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. മഴ ശക്തമാകുന്നതോടെ ഇനിയും …

മയക്കുമരുന്നു മുക്ത ഭാരതം: അധ്യാപകര്‍ക്കുള്ള ശില്‍പശാല ആരംഭിച്ചു

കാസര്‍കോട്: ജില്ലാ സാമൂഹ്യനീതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായ നശാമുക്ത് ഭാരത് അഭിയാന്‍ ശില്‍പശാല ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ ലഹരിമുക്തമാക്കാനുള്ള തീവ്രശ്രമത്തിനു സമൂഹം ഒറ്റക്കെട്ടാവണമെന്നു ശില്‍പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ സോഷ്യല്‍ പൊലീസിംഗ് ഡിവിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ശില്‍പശാല. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി. രാജു ആധ്യക്ഷ്യം വഹിച്ചു. പൊലീസ് അസി.സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍, അഖില്‍, …