മനുഷ്യന്റെ അസ്ഥി പൊടിച്ച് മാരകലഹരി മരുന്നായ കുഷ് നിര്‍മ്മാണം; 21 കാരി അറസ്റ്റില്‍

കൊളംബോ: മനുഷ്യന്റെ അസ്ഥികള്‍ പൊടിച്ചുണ്ടാക്കിയ മാരകമായ സിന്തറ്റിക് ലഹരിമരുന്നും ഇറങ്ങി. പേര് കുഷ്. 45 കിലോ കുഷ് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവതി അറസ്റ്റില്‍. മുന്‍ വിമാന ജീവനക്കാരിയായ ഷാര്‍ലറ്റ് മേലീ (21)യാണ് കൊളംബോ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. 25 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാവുന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നു വാര്‍ത്താ ഏജന്‍സിയായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ആദ്യമായി മനുഷ്യന്റെ അസ്ഥി ഉപയോഗിച്ച് ‘കുഷ്’ എന്നു പേരുള്ള മയക്കുമരുന്നു നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ മരണത്തിനു വരെ ഇടയാക്കുന്നതാണ് പ്രസ്തുത മയക്കുമരുന്നെന്നു പറയുന്നു. പ്രസ്തുത സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കാരണം ഇതിനകം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളതെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page