കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; ബളാലിലെ വ്യാപാരി പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: കടയില്‍ സാധനം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയില്‍ വ്യാപാരിക്കെതിരെ പോക്‌സോ കേസെടുത്തു. ബളാലിലെ ബഷീറി (54)നെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബളാല്‍ സ്‌കൂളിനു സമീപത്തു പ്രവര്‍ത്തിക്കുന്ന പ്രതിയുടെ കടയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. മാസ്‌ക് വാങ്ങിയ ശേഷം കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന കമ്മല്‍ നോക്കി നില്‍ക്കുന്നതിനിടയില്‍ പിറകിലൂടെ എത്തി പെണ്‍കുട്ടിയെ കയറിപ്പിടിച്ചുവെന്നാണ് പരാതി.

ബുദ്ധിസ്ഥിരതയില്ലാത്ത യുവതിയുടെ സ്വകാര്യ ഫോട്ടോ പ്രചരിപ്പിച്ചു; കേസ്

കാസര്‍കോട്: ബുദ്ധിസ്ഥിരതയില്ലാത്ത യുവതിയുടെ സ്വകാര്യ ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സോമന്‍ എന്ന ആള്‍ക്കെതിരെയാണ് കേസ്. ഇത് യഥാര്‍ത്ഥ അക്കൗണ്ടാണോ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച അന്വേഷണത്തിനു ചന്തേര പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. യുവതിക്ക് മാനഹാനിയുണ്ടായി എന്നു കാണിച്ച് സഹോദരിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page