അറ്റകുറ്റപ്പണി; പടന്നക്കാട് റെയിൽവേ മേൽപ്പാലം ഇന്ന് രാത്രി 10 മുതൽ പൂർണ്ണമായി അടച്ചിടും, വാഹനങ്ങൾ വഴിതിരിച്ചു വിടും

കാസർകോട്: അറ്റകുറ്റപ്പണികൾക്കായി പടന്നക്കാട് റെയിൽവേ പാലം ഇന്ന് അടച്ചിടും. രാത്രി 10 മുതൽ നാളെ പുലർച്ചെ മൂന്നു വരെയാണ് പൂർണ്ണമായി അടച്ചിടുന്നത്. ഈ സമയത്ത് വാഹനങ്ങളെ വഴി തിരിച്ചു വിടും. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടന്നക്കാട് തോട്ടം ജംഗ്ഷനിൽ നിന്നും ശവപ്പറമ്പ് റോഡ് വഴി കാഞ്ഞങ്ങാട്ടേക്കും, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാവുങ്കാൽ ദേശീയപാതയിലൂടെ പ്രവേശിച്ച് കല്യാൺ റോഡ് മടിക്കൈ വഴി നീലേശ്വരത്തേക്ക് പോകാം. വലിയ വാഹനങ്ങൾ നാളെ രാവിലെ മാത്രമേ കടത്തിവിടുകയുള്ളൂ. അവ റോഡ് അരികിൽ നിർത്തിയിടാനും നിർദ്ദേശമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page