മഴയില്‍ നിന്നു രക്ഷ തേടാന്‍ കയറിനിന്ന തട്ടുകട കാറ്റില്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു, സുഹൃത്തിനു ഗുരുതര പരിക്ക്

ആലപ്പുഴ: മഴയില്‍ നിന്നു രക്ഷനേടാന്‍ കയറി നിന്ന തട്ടുകട ദേഹത്തേക്ക് മറിഞ്ഞു വീണ് പെണ്‍കുട്ടിക്കു ദാരുണാന്ത്യം. ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലാണ് അപകടം. പള്ളാതുരുത്തി സ്വദേശി നിത്യ(18) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് കനത്ത മഴയും കാറ്റും ഉണ്ടായതോടെ നിത്യയും സുഹൃത്ത് ആദര്‍ശും ബീച്ചിലെ ബജിക്കടയുടെ വശത്ത് കയറി നിന്നു. എന്നാല്‍ ശക്തമായ കാറ്റില്‍ കട മറിഞ്ഞ് ഇരുവരുടെയും പുറത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ആശുപത്രിയില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page