മീൻ പിടിക്കാൻ തോട്ടിൽ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു; മഴക്കെടുതിയിൽ 7 മരണം

തിരുവനന്തപുരം: കോഴിക്കോട് കോടഞ്ചേരിയിൽ മീൻ പിടിക്കാൻ തോട്ടിലിറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ചന്ദ്രൻ കുന്നേൽ ബിജു, ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം. ശക്തമായ കാറ്റിൽ തേക്കിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുതി ലൈനിൽ പതിച്ചു. പിന്നാലെ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണു. ഇതേ സമയം മീൻ പിടിക്കാൻ തോട്ടിൽ ഇറങ്ങിയ കുട്ടികൾക്കു ഷോക്കേൽക്കുകയായിരുന്നു. ഇവരുൾപ്പെടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 7 പേർ മരിച്ചു. കോഴിക്കോട് ഓടുന്ന സ്കൂട്ടറിലേക്ക് തെങ്ങ് വീണു ഒരാൾ മരിച്ചു. വില്ല്യാപ്പള്ളി സ്വദേശിയായ പവിത്രനാണ് മരിച്ചത്. ഇടുക്കിയിൽ മരം വീണ് തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് ഒരാൾ കൂടി മരിച്ചു. പാലക്കാട്ടും മഴക്കെടുതിയിൽ 2 പേർ മരിച്ചു.അതിതീവ്ര മഴ കണക്കിലെടുത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page