വിവാഹനിശ്ചയത്തിനൊരുങ്ങിയിരുന്ന രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയില്‍

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു. യാരോണ്‍ ലിഷിന്‍സ്‌കി (31), സാറാ ലിന്‍ മില്‍ഗ്രിം (26) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വിവാഹനിശ്ചയം നടത്താന്‍ പോകുന്ന പ്രതിശ്രുത ദമ്പതികളായിരുന്നു ഇവര്‍.
ഇസ്രായേലിനെ പിന്തുണയ്ക്കുകയും ജൂതവിരുദ്ധതയ്ക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു അഭിഭാഷക ഗ്രൂപ്പായ അമേരിക്കന്‍ ജൂത കമ്മിറ്റി യുവ നയതന്ത്രജ്ഞര്‍ക്കായി ബുധനാഴ്ച രാത്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനെതിരെ പ്രതി വെടിവച്ചതെന്ന് പറയുന്നു.
വെടിവയ്പിനു ശേഷം ജ്യുവിഷ് മ്യുസിയത്തിലേക്കു ഓടിക്കയറിയ. ചിക്കാഗോയില്‍ നിന്നുള്ള 30 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്ന പലസ്തീന്‍ അനുകൂലിയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. റോഡ്രിഗസിനെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ ‘പലസ്തീനെ മോചിപ്പിക്കുക’ എന്നു മുദ്രാവാക്യം മുഴക്കി.
യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്ത റോഡ്രിഗസ് ഹിസ്റ്ററി മേക്കേഴ്സ് എന്ന സ്ഥാപനത്തില്‍ ചരിത്ര ഗവേഷകനായിരുന്നു.
ഞാന്‍ പലസ്തീനു വേണ്ടി അത് ചെയ്തു, ഗാസയ്ക്കു വേണ്ടി അത് ചെയ്തു ‘റോഡ്രിഗസ് സംഭവസ്ഥലത്ത് പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹം ‘സ്വതന്ത്ര പലസ്തീന്‍’ എന്ന് ആക്രോശിക്കുന്നത് കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page