കനത്ത മഴയില്‍ മാത്തിൽ ചൂരലിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണൂർ: കനത്ത മഴയില്‍ കണ്ണൂരിലെ ചെങ്കല്‍ ക്വാറിയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍വർമനാണ് ചൂരൽ ഓയോളത്തെ ചെങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പത്തോളം തൊഴിലാളികൾ ചെങ്കൽ ക്വാറിയിൽ ഉണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മരിച്ച ഗോപാലിന്‍റെ മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ ജിതിൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചീമേനി ചാണകം സ്വദേശികളായ മുനീർ ഫസൽ എന്നിവരുടെ ഉടമസ്ഥയിലുള്ളതാണ് ചെങ്കൽ ക്വാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page