നിത്യവും വഴക്ക്; സഹിക്കാനാവാതെ യുവതി ഭര്‍ത്താവിനെ കഴുത്തുഞെരിച്ചു കൊന്നു

ഗൂഡല്ലൂര്‍: മസിനഗുഡിക്കടുത്ത് ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. നിര്‍മാണത്തൊഴിലാളിയായ ദിനേശ്കുമാറാ(38)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ കാര്‍ത്യായിനി (32)യെ മസിനഗുഡി പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയുമായി ദിനേശ്കുമാര്‍ തര്‍ക്കങ്ങള്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഇരുവരും നിര്‍മാണജോലികള്‍ക്കായി ഊട്ടിയില്‍പ്പോയിരുന്നു. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. തുടര്‍ന്നാണ് വാക്കേറ്റവും ഒടുവില്‍ കൊലയും നടന്നത്. രാത്രി ഭര്‍ത്താവ് വീണുമരിച്ചതായി കാര്‍ത്യായിനി മസിനഗുഡിയില്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൃതദേഹപരിശോധനയ്ക്കായി ഗൂഡല്ലൂര്‍ ജില്ലാഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെ പൊലീസ് കാര്‍ത്യായിനിയെ ചോദ്യംചെയ്തു. സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായും തുടര്‍ന്ന് പ്രകോപിതയായി ദിനേശ്കുമാറിനെ വാഴത്തോട്ടത്തില്‍ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page