എസ്‌ഐയുടെ ഭാര്യ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് മാതാപിതാക്കള്‍

ബംഗ്‌ളൂരു: എസ്‌ഐയുടെ ഭാര്യയായ യുവതിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ നാഗരാജിന്റെ ഭാര്യ ശാലിനി (33)യാണ് മരിച്ചത്. ശിവലിംഗപ്പ-ഭാരതി ദമ്പതികളുടെ മകളാണ്. ശാലിനിയുടെ രണ്ടാം ഭര്‍ത്താവാണ് നാഗരാജ്. ആദ്യഭര്‍ത്താവില്‍ ശാലിനിക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. ശാലിനി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ശിവലിംഗപ്പ ആരോപിച്ചു. കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ടു മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page