കുടുംബ സ്വത്ത് വീതം വച്ചു നൽകാൻ വിസമ്മതിച്ചു; 76 കാരനായ പിതാവിന്റെ കാൽ അടിച്ചു തകർത്ത മകൻ അറസ്റ്റിൽ, സംഭവം രാമന്തളിയിൽ

പയ്യന്നൂർ: എഴുപത്താറുകാരനായ പിതാവിന്റെ കാൽ അടിച്ചുതകർത്ത മകനെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കളത്ത് അമ്പുവിന്റെ പരാതിയിൽ മകൻ കെ.വി. അനൂപിനെ (32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അക്രമ സംഭവം. അമ്പുവിന്റെ ഭാര്യ കുടുംബശ്രീ യോഗത്തിന് പോയിരിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു പിതാവിനോട് മകന്റെ ക്രൂരത. ഇവരുടെ വീടിനോട് ചേർന്നുള്ള കടവരാന്തയിൽ അമ്പുവിനെ തടഞ്ഞുനിർത്തി മരത്തടി കൊണ്ട് ഇടതുകാലിന് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു.മർദനത്തിൽ കാലിന്റെ മുട്ടിനുതാഴെ എല്ല് പൊട്ടി ഗുരുതരാവസ്ഥയിലാണ് അമ്പു. സംഭവം കണ്ട പരിസരവാസികൾ ഇദ്ദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽക്കഴിയുന്ന അമ്പുവിൽനിന്ന് മൊഴിയെടുത്ത ശേഷമാണ് പൊലീസ് മകനെതിരേ കേസെടുത്തത്. കുടുംബസ്വത്ത് വീതംവെക്കുന്നതുസംബന്ധിച്ച പ്രശ്നമാണ് സംഭവത്തിന് കാരണമായി പറയുന്നത്. അറസ്റ്റ് ചെയ്ത അനൂപിനെ കോടതി റിമാൻഡ്ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page