മൂന്നു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവം; പെൺകുട്ടി പീഡനത്തിന് ഇരയായതായി സൂചന, അടുത്ത ബന്ധു കസ്റ്റഡിയിൽ

കൊച്ചി: മൂന്നു വയസുകാരിയെ മാതാവ് ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്. മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടന്നതായി വ്യക്തമായതിനെ തുടർന്നാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് പുത്തൻകുരിശ് പൊലീസ് കുട്ടിയുടെ മരണത്തിൽ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. കൊലപാതകത്തിന് മാതാവിനെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. റിമാനിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കോടതിയിൽ ഇന്ന് അപേക്ഷ നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page