ടൗണിലേക്ക് പ്രവേശനം ഇനി സര്‍വീസ് റോഡ് വഴി; കുമ്പള ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടും

കാസര്‍കോട്: കുമ്പള ടൗണിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇനി സര്‍വീസ് റോഡ് വഴി കടന്നു പോകണം. ദേശീയപതയുടെ സൈഡ് വാളിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം വഴി തിരിച്ചുവിട്ടത്. ഇതോടെ കുമ്പള ടൗണ്‍ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടും. മംഗളൂരുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള സര്‍വീസ് റോഡിലൂടെ കടന്ന് കുമ്പള ടൗണിലേക്ക് പ്രവേശിക്കണമെന്ന് ദേശീയ പാതയുടെ നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു. കാസര്‍കോട് നിന്ന് വരുന്ന വാഹനങ്ങള്‍ ദേവീ നഗറിലെ സര്‍വീസ് റോഡ് വഴി അടിപ്പാതയിലൂടെ എതിര്‍വശത്തെ സര്‍വീസ് റോഡില്‍ കടന്ന് ടൗണിലേക്ക് പ്രവേശിക്കണം. രണ്ടുവഹാനങ്ങള്‍ ഒരേസമയം കടന്നുപോകാനുള്ള സൗകര്യം ഇവിടെയുള്ള സര്‍വീസ് റോഡില്‍ ഇല്ല. ഇത് വന്‍ ഗതാഗകുരുക്കിന് വഴിവക്കുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. സീതാംഗോളി കിന്‍ഫ്ര, അനന്തപുരം എച്ച്.എ.എല്‍, വ്യവസായ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന പോകുന്ന വലിയ കണ്ടെയ്‌നര്‍ ലോറികളും സര്‍വീസ് റോഡിലൂടെയാണ് കടന്നു പോകേണ്ടത്. ഇത് അപകടത്തിനും ഗതാഗതകുരുക്കിനും ഇടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടൗണിലേക്ക് പോകേണ്ട സര്‍വീസ് റോഡിലെ നടപ്പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതും അപകടത്തിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page