മദ്യം-മയക്കുമരുന്ന്-മദ്യപിച്ച് വാഹനമോടിക്കല്‍: ശനിയാഴ്ച രാത്രി ജില്ലയില്‍ 112 കേസ്

കാസര്‍കോട്: മദ്യം-മയക്കുമരുന്ന് ഇടപാടുകള്‍ക്കും പൊതു സ്ഥലങ്ങളിലെ അവയുടെ ഉപയോഗത്തിനുമെതിരെ പൊലീസ് കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച രാത്രി വ്യാപകമായി റെയ്ഡ് നടത്തി.
റെയ്ഡില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ 112 കേസ് രജിസ്റ്റര്‍ ചെയ്തു. ബദിയഡുക്കയില്‍ 100 ഗ്രാം എം.ഡി.എം.എ ഇതിന്റെ ഭാഗമായി പിടിച്ചു.
മദ്യം വില്‍പ്പന. വഴിയരികിലിരുന്ന് മദ്യപിക്കല്‍, മയക്കുമരുന്നു ഇടപാട്, അവയുടെ ഉപയോഗം, മദ്യപിച്ചു വാഹനമോടിക്കല്‍, ബഹളം വയ്ക്കല്‍ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. അന്വേഷണം തുടരുമെന്നും കുറ്റകൃത്യങ്ങള്‍ക്കു പിടിയിലാവുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിച്ചു.
സമാധാന ജീവിതത്തിനും പൊതു ജനങ്ങള്‍ക്കു ഭീഷണിയാവുന്ന തരത്തിലും പെരുമാറുന്നവര്‍ അത്തരം ജീവിതരീതി മാറ്റിയെടുക്കാനും സമാധാനപരവും സാമൂഹ്യക്രമ പരിപാലനത്തിനുള്ള അധികൃത നീക്കങ്ങളോടും സഹകരിക്കണമെന്നു പൊലീസ് അഭ്യര്‍ത്ഥിച്ചു. മദ്യ-മയക്കുമരുന്നു ഇടപാടുകളെക്കുറിച്ചും പൊതുജനങ്ങള്‍ക്കു അസ്വസ്ഥകരമായി അതുപയോഗിക്കുന്നത് സംബന്ധിച്ചും വിവരം ലഭിക്കുന്നവര്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 എണ്ണം കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page