കോഴിക്കോട് അബൂബക്കർ: മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് നൽകിയ സംഭാവന നിസ്തുലം

-സ്കൂൾ ഓഫ് മാപ്പിള ആർട്സ്

മൊഗ്രാൽ: അന്തരിച്ച മാപ്പിള കലാകാരനും,സംഗീത സംവിധായകനും, പ്രമുഖ തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിനെ (അവുക്ക) മൊഗ്രാൽ മോയിൻകുട്ടി വൈദ്യർ സ്മാരക കേന്ദ്രം-സ്കൂൾ ഓഫ് മാപ്പിള ആർട്സ് അനുസ്മരിച്ചു.

മൂവായിരത്തിലധികം അനശ്വര ഗാനങ്ങളുടെ ശില്പിയായ അബൂബക്കർ മാപ്പിള ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് ഗാനരചയിതാവ് ഹമീദ് കോളിയടുക്കം പറഞ്ഞു.

എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു.എം എ മൂസ അധ്യക്ഷത വഹിച്ചു.സ്കൂൾ ഓഫ് മാപ്പിള ആർട്സ് കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.എസ് കെ ഇഖ്ബാൽ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ എന്നിവർ അബൂബക്കർ എഴുതിയ ഗാനങ്ങൾ ആലപിച്ചു.എ എം സിദ്ധീഖ് റഹ്മാൻ, എം എം റഹ്മാൻ,പി വി അൻവർ,ബി കെ സത്താർ,സി എച്ച് കാദർ,മുഹമ്മദ് അഷ്റഫ്,സി എം ജലീൽ കൊപ്പളം പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page