ദേളി, കുന്നുപാറയില്‍ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായി; മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചെമ്മനാട് വില്ലേജിലെ ദേളി, കുന്നുപാറയില്‍ യുവതിയെ കാണാതായതായി പരാതി. കുന്നുപാറയിലെ ചാപ്പ ഹൗസിലെ സി.എം ആയിഷ (22)യെ ആണ് കാണാതായത്. പതിവുപോലെ വ്യാഴാഴ്ച രാത്രിയില്‍ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനും നാലു മണിക്കും ഇടയില്‍ ഇറങ്ങിപ്പോയതായി സംശയിക്കുന്നുവെന്നു സഹോദരന്‍ മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page