മത്സ്യത്തൊഴിലാളി തോണിയില്‍ നെഞ്ചിടിച്ച് വീണു മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളി തോണിയില്‍ നെഞ്ചിടിച്ചു വീണു മരിച്ചു. അജാനൂര്‍, കടപ്പുറത്തെ കണ്ണന്റെ മകന്‍ കെ. രവി (50)യാണ് മരിച്ചത്. വ്യാഴാഴ്ച മൂന്നു മണിയോടെ പടന്ന, തൈക്കടപ്പുറം, അഴിത്തലയിലാണ് സംഭവം. എ.കെ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘കൃഷ്ണകൃപ’ എന്ന ഫൈബര്‍ തോണിയിലെ തൊഴിലാളിയാണ് കെ. രവി.
മത്സ്യബന്ധനത്തിനു ശേഷം തിരികെ വരുന്നതിനിടയില്‍ തോണി ഉലയുകയും നെഞ്ചിടിച്ച് വിഴുകയുമായിരുന്നു. സംഭവത്തില്‍ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു.
ഭാര്യ: സിന്ധു. മക്കള്‍: അഞ്ജു, ആകാശ്. സഹോദരങ്ങള്‍: വിലാസിനി, രമ, ലത, കല, രമേശന്‍, രേഖ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page