എംഡിഎംഎയുമായി ബേള സ്വദേശി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബേള, കുഞ്ചാര്‍ ഹൗസിലെ കെ.എ ഇബ്രാഹിം ഇഷ്ഫാഖി (27)നെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 1.17 ഗ്രാം എംഡിഎംഎ പിടികൂടി. വ്യാഴാഴ്ച രാത്രി 10.30മണിക്ക് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തു വച്ചാണ് അറസ്റ്റ്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇബ്രാഹിം ഇഷ്ഫാഫിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നു പിടികൂടിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ട് പരുങ്ങിയതും സ്ഥലത്ത് നിന്നു ധൃതിയില്‍ കടന്നു കളയാന്‍ ശ്രമിച്ചതുമാണ് പൊലീസിന്റെ സംശയത്തിനു ഇടയാക്കിയത്. എസ്‌ഐക്കൊപ്പം സിപിഒമാരായ വിജിത്ത്, സജിലേഷ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page