ദേശീയ പാത കുമ്പള ടോൾ ബൂത്ത് നിർമ്മാണം:അനിശ്ചിതത്വത്തിനൊപ്പം ആശങ്കയും

കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ ബൂത്ത് നിർമ്മാണം ആശങ്കക്കൊപ്പം
അനശ്ചിതത്വവും ഉയർത്തുന്നു.
വ്യവസ്ഥാപിത നിലപാടിന് വിരുദ്ധമായി കുമ്പളയിൽ ടോൾ ബൂത്ത് നിർമ്മിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ആരംഭിച്ച നിർമ്മാണം ജനകീയ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് കരാറുകാർ നിറുത്തിവച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ബൂത്ത് നിർമ്മാണം പുനരാരംഭിക്കാൻ കരാറുകാർ നീക്കമാരംഭിക്കുകയും അതിൻ്റെ ഭാഗമായി ശക്തമായ പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. സംഭവം മണത്തറിഞ്ഞ നാട്ടുകാരും ടോൾ ബൂത്തിനടുത്തെത്തിയതോടെ ജില്ലാ കളക്ടർ രേഖാമൂലം ഉറപ്പ് തന്നാലേ ടോൾ ബൂത്ത് നിർമ്മാണം ആരംഭിക്കുകയുള്ളു വെന്നു കരാറുകാർ നാട്ടുകാരെ അറിയിച്ചു. ജില്ലാകളക്ടർ വൈകിട്ട് 3 മണിക്ക് രേഖാമൂലം ഉറപ്പ് നൽകുമെന്നും അങ്ങനെയായാൽ അപ്പോൾ തന്നെ പണി തുടങ്ങുമെന്നും കരാറുകാർ സമരസമിതിയെയും അറിയിച്ചു. സമരസമിതി ഉടൻ ജില്ലാ കളക്ടറെ ബന്ധപ്പെടുകയും ടോൾ നിർമ്മിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു തിങ്കളാഴ്ച എം.പിയെയും ജില്ലയിലെ എംഎൽഎമാരെയും
ജില്ലാ കളക്ടർ ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ചർച്ചയിൽ ഉണ്ടാകുന്ന തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page