പെരിയ നവോദയ നഗറിലെ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിനു ടാങ്ക് സ്ഥാപിക്കാനൊരുക്കിയ കുഴിയില്‍ ജഡം ചീഞ്ഞളിഞ്ഞ നിലയില്‍

കാസര്‍കോട്: പെരിയയില്‍ അജ്ഞാത ജഡം കാണപ്പെട്ടു. പെരിയ നവോദയ നഗറിലെ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിനു ടാങ്ക് സ്ഥാപിക്കാന്‍ എടുത്ത കുഴിയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ജഡം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജഡം ചെളി പുരണ്ട നിലയിലാണ്.

നിര്‍ദിഷ്ട പമ്പില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെ പരിസരത്തെ വീടുകളില്‍ നിന്ന് കുട്ടികളെത്തി നടത്തിയ പരിശോധനയിലാണ് ജഡം കാണപ്പെട്ടത്. നല്ല ആഴമുള്ള കുഴിയിലാണ് ജഡമുള്ളത്. ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡമുള്ളത്. മൂന്നു ദിവസമെങ്കിലും ജഡത്തിന് പഴക്കമുള്ളതായി കരുതുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബേക്കല്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page