ഇന്ത്യാ-പാക് സംഘര്‍ഷം ഇന്ത്യയെ ന്യായീകരിച്ചു കൊണ്ട് പാക് പൗരന്‍ രംഗത്ത്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു ഇന്ത്യ നടത്തിയ സൈനിക നടപടികളെ പിന്തുണച്ചുകൊണ്ടു പാക്കിസ്ഥാനി രംഗത്തുവന്നു.
പാക്കിസ്ഥാനില്‍ നിന്നുള്ള ഫോറെക്‌സ് വ്യാപാരിയായ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ ന്യായീകരിച്ചു; സ്വന്തം രാജ്യമായ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുകയാണെന്ന് തുറന്നു പറഞ്ഞു.
താന്‍ ഒരു പാക്കിസ്ഥാനിയാണെന്ന ആമുഖത്തോടെ അഭിപ്രായ പ്രകടനം തുടങ്ങിയ അദ്ദേഹം, അക്രമത്തിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യക്കു എല്ലാ അവകാശവുമുണ്ടെന്നു പറഞ്ഞു. പാക്കിസ്ഥാനിയായ അഭയ് എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പോസ്റ്റിട്ടത്. ഇന്ത്യക്കാരെ പാക്കിസ്ഥാന്‍ അങ്ങോട്ടു കയറി ആക്രമിച്ച ശേഷം ഇന്ത്യ പ്രതികരിക്കുമ്പോള്‍ സമാധാനത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണു ഉള്ളതെന്ന് പോസ്റ്റ് ആരാഞ്ഞു. ഇന്ത്യയില്‍ 26 നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്റെ ഈ ഊര്‍ജ്ജം എവിടെയായിരുന്നു-അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ സൈനിക നടപടിയെ പ്രകോപനമില്ലാത്ത അക്രമമെന്നു ഇസ്ലാമാബാദ് പ്രതികരിച്ചതിനെ തുടര്‍ന്നാണ് അഭയിന്റെ അഭിപ്രായ പ്രകടനം. ഒരാള്‍ തീവ്രവാദം വളര്‍ത്തുകയും അതു പിന്നീട് അയാള്‍ക്കെതിരെ തിരിച്ചു വരുകയും ചെയ്യുമ്പോള്‍ വിലപിച്ചിട്ടു കാര്യമില്ല. ഇന്ത്യ ഒരിക്കും ആരെയും അങ്ങോട്ടു കയറി അക്രമിച്ചിട്ടില്ല. അവര്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അതിനെ യുദ്ധമായി എങ്ങനെയാണ് പറയാന്‍ കഴിയുക എന്നു പാക്കിസ്ഥാനിയായ അഭയ് പാക്കിസ്ഥാന്‍ അധികൃതരോടാരാഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page