ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധൻ ഡോ.ഹരിദാസ് അന്തരിച്ചു

കാസർകോട്:നീലേശ്വരം ,ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധൻ ഡോ.ഹരിദാസ് വേർക്കോട്ട് അന്തരിച്ചു.
കോഴിക്കോട് മകളുടെ വീട്ടിൽ വെച്ച് തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞാണ് മരണം. കാസർകോട് ജില്ലയിൽ പാമ്പുകടിയേറ്റാൽ മതിയായ ചികിത്സയ്ക്ക് സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഏക ആശ്രയം ഡോ. ഹരിദാസിന്റെ ചിറപ്പുറത്തെ ക്ലിനിക്ക് ആയിരുന്നുപാമ്പ് കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട 25000 പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മറുമരു ന്നായിരുന്നു നീലേശ്വരത്തിന് ഡോ. ഹരിദാസ് വെർകോട്ട്. ആളുകൾക്ക് അദ്ദേഹം ഒരു നാട്ടുവൈദ്യൻ എന്നോ ആയുർവേദ ഡോക്ടർ എന്നോ തോന്നും.എന്നാൽ അദ്ദേഹം എം.ബി.ബി.എസ് ഡോക്ടർ ആയിരുന്നു..കാസർകോട് ജില്ലയിൽ നിയമിതരാകുന്ന അന്യ ജില്ലക്കാരായ എം.ബി.ബി.എസുകാർ അവധിയെടുത്തും ഡെപ്യൂട്ടേഷൻ സംഘടിപ്പിച്ചും, നാട്ടിലേക്ക് മടങ്ങുമ്പോൾ പാലക്കാട് കോങ്ങാട്ടുകാരൻ ഡോക്ടർ ഗ്രാമ, ഗ്രാമാന്തരങ്ങളിൽ പാവങ്ങളുടെ പ്രാണനുവേണ്ടി ജീവിച്ചുതീർത്തത് അഞ്ച് പതിറ്റാണ്ടോളമായിരുന്നു. കോഴിക്കോട്ടുനിന്ന് ജോലിയില്‍ പ്രവേശിക്കാന്‍ വരുമ്പോള്‍ വാങ്ങിയിരുന്ന ‘ആന്റി സ്‌നേക്ക് വെനം’ കൈവശമുണ്ടായിരുന്നതിനാല്‍ പാമ്പ് കടിയേറ്റ് അത്യസന്നാ നിലയിലായ രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞു. 11 രൂപയായിരുന്നു മരുന്നിന് അന്ന് വില.തുടർന്ന് അലോപ്പതിക്കൊപ്പം ഈ മേഖലയിൽ പ്രത്യേക പഠനം തുടങ്ങി. അദ്ദേഹത്തെ അന്വേഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തി. ബി.ബി.സി സംഘം ഡോക്യുമെന്ററി ചയ്തു.ജില്ലയിൽ മടിക്കൈ സര്‍ക്കാര്‍ ഗ്രാമീണ ഡിസ്പെന്‍സറിയിലായിരുന്നു ആദ്യ നിയമനം. സർക്കാർ സർവിസിൽ നിന്നും വിരമിച്ച ശേഷം ചിറപ്പുറത്ത് സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു.ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ മെഡിസിന്‍ തലവന്‍ പ്രഫ. ഡേവിഡ് വാറനും ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ടിനും 2005 ഫെബ്രുവരിയില്‍ മംഗളൂരു ഒമേഗ ആശുപത്രിയില്‍ സ്വീകരണം നൽകിയിരുന്നു. ലോക പ്രശസ്ത പാമ്പുവളര്‍ത്തല്‍ വിദഗ്ധൻ റോമിലസ് വിറ്റാര്‍ക്കര്‍ അന്ന് ഡോക്ടറെ കാണാന്‍ നീലേശ്വരത്ത് വന്നിരുന്നു.മുംബൈ, ചെന്നൈ, ശിമൊഗ്ഗ, മംഗളൂരു, സുള്ള്യ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുപോലും രോഗികള്‍ ഡോക്ടറെ തേടിയെത്താറുണ്ടായിരുന്നു

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Condolences 🙏

RELATED NEWS
Scroll to top

You cannot copy content of this page