ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണം:ബി.എം.എസ്.


കാസർകോട് :കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജ നറൽ മസ്ദൂർ സംഘ് (ബി. എം. എസ് )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഈ വിഭാഗം തൊഴിലാളികളെ ദ്രോഹിക്കുന്നനടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നു ജില്ലാസമ്മേളനം ആരോപിച്ചു . 26 എ കാർഡുള്ള തൊഴിലാളികൾ ചെയ്യേണ്ട ജോലി ഇതര സംസ്ഥാന തൊഴിലാളികൾ തുച്ഛമായ വേതനത്തിന് ചെയ്യുന്നു. അതുമൂലം നാട്ടുകാരായ തൊഴിലാളികൾക്ക് ജോലിയും കൂലിയും നഷ്ടപ്പെടുന്നു.
ജില്ലാ അധ്യക്ഷൻ കെ. വി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻട് സെക്രട്ടറി ലീല കൃഷ്ണൻ , ഗുരു ദാസ് ചേനക്കോട്, പ്രദീപ് കേളോത്ത്, ഹരീഷ് കുതിരപ്പടി,ബിഎംഎസ് സംസ്ഥാന സമിതി അംഗം വി ബി സത്യനാഥ്, ഭാസ്കരൻ ചെമ്പിലോട്ട്, അനീഷ് മടികൈ, ജിതിൻ ബാബു നീലേശ്വരം, ലോകേഷ് , ഉമേഷ് മാന്യ, സൂര്യനാരായണ , കുഞ്ഞി കൃഷ്ണൻ മാവുങ്കാൽ, ജില്ലാ ട്രഷർ ദിലീപ് ഡിസൂസ , ജില്ലാ ജനറൽ സെക്രട്ടറി ദിനേശ് ബംബ്രാണ, രവി ബദിയടുക്ക പ്രസംഗിച്ചു.

ഭാരവാഹികളായി
കെ വി ബാബു(പ്രസി ),
പി ദിനേശ് ബംബ്രണ (ജന സെക്ര ),
ദിലീപ് ഡിസൂസ(ട്രഷ),
സദാശിവ മുള്ളേരിയ, ഭാസ്കര ചെമ്പിലോട്, ഉമേഷ് മാന്യ, രവി ബദിയടുക്ക, തങ്കച്ചൻ പാണത്തൂർ(വൈ പ്രസി ),
അനീഷ് പറക്കളായി, രഞ്ജിത്ത് കാസർകോട് , സൂര്യനാരായണ കുബന്നൂർ, ഭാസ്കര പൊയിനാച്ചി, ജിതിൻ ബാബു നീലേശ്വരം(ജോ. സെക്ര)എന്നിവരെ തെരഞ്ഞെടുത്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page