കാലവര്‍ഷം ഇത്തവണ നേരത്തേയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ ഇന്നും നാളെയും കനത്ത ചൂട്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 27ന് എത്തുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ഇതു മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചത്.
ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page