കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ അംഗഡിമുഗര്‍ സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്തതായി പരാതി. അംഗഡിമുഗര്‍, ഖത്തീബ് നഗര്‍, സാസ് മന്‍സിലിലെ ചാക്കട്ടച്ചാല്‍ അബൂബക്കറി(73)ന്റെ പണമാണ് നഷ്ടമായത്. 2025 ഫെബ്രുവരി ഒന്‍പതിന് ഓണ്‍ലൈന്‍ ട്രേഡിംഗ് ആണെന്നു പറഞ്ഞാണ് പരാതിക്കാരനെ വാട്സ്ആപ്പില്‍ പരിചയപ്പെട്ടത്. ധനി-ടിആര്‍ഡി എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷം ഏപ്രില്‍ നാലു മുതല്‍ 21 വരെയുള്ള തിയതികളിലായി പണം അയപ്പിച്ചുവെന്നു പരാതിയില്‍ പറഞ്ഞു. നിക്ഷേപതുകയും അതിന്റെ ലാഭവും നല്‍കാത്തതിനെ തുടര്‍ന്നാണ് അബൂബക്കര്‍ പരാതി നല്‍കിയത്. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
