ഇൻഡ്യാ-പാക് സംഘർഷം: 5 മണിക്ക് വെടി നിറുത്തൽ പ്രാബല്യത്തിൽ വന്നു

ന്യൂഡൽഹി: പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെത്തുടർന്നു അതിർത്തിയിൽ ഉടലെടുത്ത സംഘർഷവും സൈനിക നടപടികളും നിറുത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വെടി നിറുത്തൽ ശനിയാഴ്ച വൈകിട്ട് 5 മണിക്കു നിലവിൽ വന്നു. വൈകിട്ട് മൂന്നു മണി കഴിഞ്ഞു 35 മിനിറ്റിനു പാകിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറ ക്ടർ ജനറൽ, ഇൻഡ്യൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ ബന്ധപ്പെട്ട് വെടി നിറുത്തൽ സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശം ഇൻഡ്യ സ്വാഗതം ചെയ്തു .ഇരു വിഭാഗവും ഇക്കാര്യം ഉടൻ സൈനിക വിഭാഗങ്ങളെ അറിയിച്ചു. ധാരണ അനുസരിച്ചു ഭൂമിയിൽ നിന്നും ആകാശത്തുനിന്നും സമുദ്രം വഴിയുമുള്ള എല്ലാ സൈനിക നടപടികളും നിറത്തി വച്ചു .12 നു വീണ്ടും ചർച്ച നടക്കും. ചർച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലായിരിക്കുമെന്നും മൂന്നാമതൊരു കക്ഷിയെ പങ്കെടുപ്പിക്കില്ലെന്നും ഇരു വിഭാഗവും സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

A brave decision 👏 👌

RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page