രാജ്യത്ത് 20 ലക്ഷം കോവിഡ് മരണം മറച്ചുവച്ചു; കൂടുതലും ഗുജറാത്തിൽ, കൃത്യമായ കണക്ക് നൽകി കേരളം

ന്യൂഡൽഹി: 2021ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിവിൽ റജിസ്ട്രേഷൻ വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കിലാണ് വൻതോതിൽ മരണങ്ങൾ മറച്ചുവച്ചതായി തെളിഞ്ഞത്.
ഗുജറാത്തിലാണ് റജിസ്റ്റർ ചെയ്ത മരണങ്ങളും യഥാർഥ കണക്കുമായി വലിയ വ്യത്യാസമുള്ള സംസ്ഥാനം. 2021ൽ 5800 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. എന്നാൽ യഥാർഥത്തിൽ 1.95 ലക്ഷം പേർ കോവിഡ് ബാധിതരായി ഗുജറാത്തിൽ മരിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും റജിസ്റ്റർ ചെയ്ത മരണസംഖ്യയുമായി യഥാർഥ കണക്കുകൾക്കു വലിയ വ്യത്യാസമുണ്ട്. എന്നാൽ കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങൾ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page