കുറ്റിക്കോല്‍ മൃഗാശുപത്രിക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് അനുവദിച്ചു: സി.എച്ച്.കുഞ്ഞമ്പു

കാസര്‍കോട്: സംസ്ഥാനത്തു 47 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിച്ചതില്‍ ഒന്ന് ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍ മൃഗാശുപത്രിക്ക് ലഭിച്ചുവെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു.
മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം ഒരു കേന്ദ്രീകൃത കോള്‍ സെന്റര്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃഗാശുപത്രികളുടെ, പ്രവൃത്തി സമയത്തിനു ശേഷം വളര്‍ത്തു മൃഗങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായാല്‍ കര്‍ഷകന് 1962 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതും, പ്രസ്തുത സെന്റര്‍ വഴി മൃഗചികില്‍സയ്ക്ക് വാഹനവും ഡോക്ടറും കര്‍ഷകന്റെ വീട്ടുപടിക്കല്‍ എത്തുന്നതുമാണ്. മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തന സമയം വൈകുന്നേരം 6 മണി മുതല്‍ രാവിലെ 5 മണി വരെ ആണ്. ചികിത്സക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഇടാക്കുന്നതാണെന്ന് എം.എല്‍.എ അറിയിച്ചു.
ഈ പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും. ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ അവരുടെ വാര്‍ഷിക പ്ലാനില്‍ ഫണ്ട് ഉള്‍പ്പെടുത്തി മരുന്ന് ലഭ്യമാക്കുവാന്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നു അറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page