വിവാഹ വീട്ടിൽ ലൈറ്റ് സ്ഥാപിക്കുന്നതിനിടയിൽ ഇലക്‌ട്രീഷ്യൻ വീണു മരിച്ചു

കണ്ണൂർ:വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. ഇതിനിടയിൽ വീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉനൈസിനെ ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ അബ്ദുൽ റഹ്മാൻ്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ. മകൾ:റിഫ.
സഫ് വാൻ സഹോദരനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page