മഞ്ചേശ്വരത്ത് പത്തു വയസ്സുകാരനെയും 16കാരിയേയും പീഡിപ്പിച്ചു; രണ്ടു പേര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടിടങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു.
പത്തുവയസുള്ള ആണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന കേസില്‍ ഉപ്പള, ആര്‍.എസ് റോഡിലെ റുക്‌സാന മന്‍സിലില്‍ ഷേഖ് മൊയ്തീന്‍(40)ആണ് അറസ്റ്റിലായ ഒരു പ്രതി. ഇയാളെ രണ്ടാഴ്ചത്തേക്ക് കാസര്‍കോട് സബ് ജയിലില്‍ റിമാന്റു ചെയ്തു. മറ്റൊരു കേസില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മാതാവിന്റെ ഉപ്പയാണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. മാതാവിന്റെ വീട്ടിലാണ് പെണ്‍കുട്ടി താമസം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു പീഡനമെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page