അനധികൃത പൂഴി ഊറ്റലും പൂഴി കടത്തും: കുമ്പളയില്‍ ഒരു ടിപ്പര്‍ പിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, രണ്ടു തോണികള്‍ ഇടിച്ചുപൊടിച്ചു

കാസര്‍കോട്: ഒളയം കടവില്‍ നിന്ന് അനധികൃതമായി പൂഴി കടത്തുകയായിരുന്ന ടിപ്പര്‍ ലോറി ബന്തിയോട് വച്ച് പൊലീസ് പിടിച്ചു. കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ടിപ്പര്‍ ലോറിയും പൂഴിയും പിടിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ പാവൂരിലെ അബ്ദുള്‍റിഷാനെ (33) അറസ്റ്റു ചെയ്തു. ടിപ്പര്‍ കസ്റ്റഡിയിലെടുത്തു.
അതേ സമയം ആരിക്കാടി കടവത്തു പുഴയില്‍ നിന്ന് അനധികൃതമായി പൂഴി ഊറ്റുകയായിരുന്ന രണ്ടു തോണികള്‍ നാട്ടുകാര്‍ പിടിച്ചു. തോണികള്‍ വളഞ്ഞു വച്ച ശേഷം നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയും ജെസിബിയുമായി സ്ഥലത്തെത്തിയ പൊലീസ് ഇരു തോണികളും ഇടിച്ചു പൊളിക്കുകയും ചെയ്തു. അനധികൃത പൂഴിയൂറ്റലിനെതിരെ കര്‍ശന നടപടി തുടരുമെന്നു പൊലീസ് മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page