മീന്‍ കുട്ടയില്‍ കഞ്ചാവ്; മത്സ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: മത്സ്യവില്‍പ്പനയുടെ മറവില്‍ കഞ്ചാവു വില്‍ക്കുകയായിരുന്ന ആളെ അറസ്റ്റു ചെയ്തു.
പടന്ന മൂസ ഹാജി മുക്കിലെ മത്സ്യവില്‍പ്പനക്കാരനായ പടന്ന, വടക്കേപ്പുറം, നൂര്‍ മന്‍സിലിലെ മൊയ്തീ(55)നെയാണ് ചന്തേര പൊലീസ് 70 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തത്.
നേരത്തെയും കഞ്ചാവുമായി മൊയ്തീന്‍ അറസ്റ്റിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചന്തേര എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നാലു പ്ലാസ്റ്റിക് കവറുകളിലാക്കി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് മീന്‍ കുട്ടയില്‍ നിന്ന് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page