കാസര്‍കോട്: മുന്നാട് സഹകരണ ആശുപത്രി ജീവനക്കാരിയായ യുവതിയെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട്, പരപ്പയിലെ കെ. ഹരികൃഷ്ണന്റെ ഭാര്യ വിഷ്ണുപ്രിയ(22)യെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നു ഇറങ്ങിയതായിരുന്നു. വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ആശുപത്രിയില്‍ നിന്നു ഇറങ്ങിയത്. വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ഭാര്യയെ കാണുന്നില്ലെന്നു കാണിച്ച് ഭര്‍ത്താവ് ബേഡകം പൊലീസില്‍ പരാതി നല്‍കിയത്. സഹപ്രവര്‍ത്തകനായ സജിത്ത് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.








