ഇന്ത്യ അക്രമിച്ചാൽ രാജ്യം വിടുമെന്ന് പാക് എംപി: പാക് സൈന്യത്തെ പൗരന്മാർ വിശ്വസിക്കുന്നില്ലെന്നതിന്റെ തെളിവെന്ന് ബിജെപി

ന്യൂഡൽഹി: ഇന്ത്യയുമായി യുദ്ധം ഉണ്ടായാൽ ഉടൻ രാജ്യം വിടാനാണ് പദ്ധതിയെന്ന് പാക് എംപിയുടെ വെളിപ്പെടുത്തൽ. ലക്കി മർവത്ത് മണ്ഡലത്തിൽ നിന്നുള്ള എംപിയായ ഷെർ അഫ്സൽ ഖാനാണ് ഇന്ത്യ ആക്രമിച്ചാൽ ഉടൻ ഇംഗ്ലണ്ടിലേക്കു കടക്കുമെന്ന് വ്യക്തമാക്കിയത്. ഇന്ത്യയുടെ ആക്രമണം ഉണ്ടായാൽ രാജ്യത്തിനായി യുദ്ധ മുഖത്തേക്ക് ഇറങ്ങുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പ്രതികരണം.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്കെ ഇൻസാഫിന്റെ എംപിയും ദേശീയ വക്താവുമാണ് ഷെർ അഫ്സൽ ഖാൻ. ഇമ്രാൻ ഖാന്റെ പ്രധാന അഭിഭാഷകൻ കൂടിയാണ്.
എന്നാൽ പാക് സൈന്യത്തിലും പ്രതിരോധ സംവിധാനങ്ങളിലും പൗരന്മാർക്കു വിശ്വാസമില്ലെന്നതിന്റെ തെളിവാണ് പ്രസ്താവനയെന്നു ബിജെപി പരിഹസിച്ചു. സൈനിക സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ കുടുംബത്തെ രക്ഷപ്പെടുത്താൻ പാക് നേതാക്കൾ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page