ലാൻഡ് ചെയ്യുന്നതിനു ഒരു മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം: എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിനു നേരെ മിസൈൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് എയർഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. ടെൽ അവീവിലേക്കു പോകുകയായിരുന്ന എയർഇന്ത്യ വിമാനം അബുദാബിയിലേക്കു തിരിച്ചു വിടുകയായിരുന്നു. വിമാനം ടെൽഅവീവിൽ ലാൻഡ് ചെയ്യുന്നതിനു ഒരു മണിക്കൂർ മുൻപാണ് അക്രമണം നടന്നത്. ഈ സമയം വിമാനം ജോർദാൻ വ്യോമാതിർത്തിയിലായിരുന്നു. ആക്രമണ വിവരം അറിഞ്ഞതോടെ അബുദാബിയിലേക്ക് പോകുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടെൽഅവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്നത്തെ സർവീസും എയർ ഇന്ത്യ റദ്ദാക്കി.
യെമനിൽ നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വിമാനത്താവളത്തിൽ പതിച്ച് ആറോളം പേർക്ക് പരുക്കേറ്റിരുന്നു. ആക്രമിച്ചത് ആരായാലും ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതികരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page