“നോക്കൗട്ട്” ലഹരിക്കെതിരെ ഫുട്ബോൾ വെടിക്കെട്ട്;പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമായി

കണ്ണൂർ :റേഞ്ച് തലത്തിൽ ലഹരിക്കെതിരെ 09 ,10 തിയ്യതികളിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് “നോക്കൗട്ട്” ന്റെ ഭാഗമായി ടൂർണമെൻ്റിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുന്ന പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമായി. കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് സബ് ഡിവിഷൻ തലത്തിലാണ് മത്സരങ്ങൾ. കാസർകോട് സബ് ഡിവിഷൻ പ്രിലിമിനറി മത്സരങ്ങൾ ആരംഭിച്ചു. ബേക്കൽ സബ് ഡിവിഷൻ തല മത്സരം നാളെ പാലക്കുന്ന് കിക്കോഫ് ടർഫിലും, കാഞ്ഞങ്ങാട് സബ് ഡിവിഷൻ ആറാം തിയ്യതി കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര ടർഫിലും തുടക്കം കുറിക്കും, സബ് ഡിവിഷൻ തലത്തിലുള്ള മത്സരങ്ങൾ കാസർകോട് പോലീസ് ടർഫിലാണ്. ആവേശോജ്വലമായ ജില്ലാതല മത്സരങ്ങൾ കാണാനും ജില്ലയിലെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകുന്നതിനും സംഘാടകർ എല്ലാവരെയും ക്ഷണിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page