ന്യൂഡൽഹി: രാജ്യസഭയിലെ സിപിഎം കക്ഷി നേതാവായി ജോൺ ബ്രിട്ടാസിനെ തിരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ മാറ്റിയാണ് നിയമനം. നിലവിൽ ബ്രിട്ടാസ് ഉപനേതാവായിരുന്നു. നേരത്തേ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്കും ബ്രിട്ടാസിനെ തിരഞ്ഞെടുത്തിരുന്നു. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് ബ്രിട്ടാസിനെ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്.
മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരത്തിന് 2 തവണ അർഹനായി. വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി, പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമാണ്.
