ലഹരി മരുന്ന് വ്യാപനം ഐപിഎല്ലിലും: ഉപയോഗം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കൻ താരത്തെ പുറത്താക്കി
ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗിച്ചതിനു ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് താരം കഗീസോ റബാഡയെ ഐപിഎല്ലിൽ നിന്നു പുറത്താക്കി. ലഹരിമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് ടീം താരത്തെ ഒഴിവാക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് റബാഡ നാട്ടിലേക്കു മടങ്ങിയെന്നാണ് ടീം അറിയിച്ചിരുന്നത്. എന്നാൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയതാണു ഇതിനു കാരണമെന്ന് റബാഡ തന്നെ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുകയായിരുന്നു. നടപടിയിൽ മാപ്പു ചോദിച്ച താരം ഏറെ വൈകാതെ ക്രിക്കറ്റിലേക്കു തിരികെ എത്തുമെന്നും വ്യക്തമാക്കി.മെഗാ താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് റബാഡയെ ടീമിലെത്തിച്ചത്. …