ആണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവതിയുടെ മൃതശരീരം; ജീവനൊടുക്കിയതെന്ന് പൊലീസ്, സുഹൃത്തിനായി തിരച്ചില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസ്സുകാരിയുടെ മൃതദേഹം സുഹൃത്തായ പവന്റെ വാടക വീട്ടില്‍ നിന്നു കണ്ടെത്തുകയായിരുന്നു. ബാഡ്മിന്റന്‍ പരിശീലകനായ ഇയാള്‍ സംഭവത്തിനു പിന്നാലെ സ്ഥലം വിടുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാവിലെ മത്സര പരീക്ഷകളുടെ കോച്ചിങ്ങിനാണ് യുവതി വീടു വിട്ടിറങ്ങിയത്. പിന്നാലെ മഹാനഗറിലെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. പവന്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. യുവതി ഇവിടത്തെ നിത്യസന്ദര്‍ശകയായിരുന്നുവെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പവനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page