പയ്യാവൂരില്‍ കാറിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് രാജപുരം സ്വദേശി സോയിയുടെ മകള്‍

പയ്യന്നൂര്‍: പയ്യാവൂര്‍, ചമതച്ചാലില്‍ കാല്‍ നടയാത്രക്കാരുടെ മുകളിലേക്ക് കാര്‍ ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട്, രാജപുരത്തെ സോയി-അനു ദമ്പതികളുടെ മകളായ നോറ (3) യാണ് മരിച്ചത്. ചമതച്ചാലിലെ ഉറവക്കുഴിയിലെ അബ്രാഹാമിന്റ കൊച്ചുമകളാണ്. അബ്രാഹാമിന്റെ ഭാര്യ ഷിജിക്ക് അപകടത്തില്‍ പരിക്കേറ്റു. ഷിജിയും കൊച്ചുമകള്‍ നോറയും സമീപവാസിയുടെ വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകുമ്പോള്‍ പിന്നാലെ അമിത വേഗതയിലെത്തിയ കാര്‍ ഇരുവരേയും ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ചാണ് നിന്നത്.
ഉളിക്കല്‍ ഭാഗത്തു നിന്നും പയ്യാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മറ്റ് രണ്ട് കാറുകളെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാല്‍ നടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉളിക്കല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അമ്മൂമ്മയുടെ കൂടെയാണ് നോറ താമസം മാതാവ് അനു വിദേശത്താണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page