പണം കൈമാറ്റത്തിനു ഇനി സമയം കളയണ്ട: യുപിഐ ഇടപാടുകൾ ഉടൻ സൂപ്പർ ഫാസ്റ്റാകും

ന്യൂഡൽഹി: ജൂൺ 16 മുതൽ യുപിഐ ഇടപാടുകൾ വേഗത്തിലാക്കുമെന്ന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) അറിയിച്ചു. നിലവിൽ പേയ്മെന്റ് പൂർത്തിയാക്കാൻ 30 സെക്കൻഡ് വേണ്ടിവരുന്നത് 15 സെക്കൻഡായി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഒപ്പം പേയ്മെന്റുകളുടെ സ്ഥിതി വിവരങ്ങൾ പരിശോധിക്കാനും അക്കൗണ്ടുകൾ കണ്ടെത്താനുള്ള സമയം 10 സെക്കൻഡായും കുറയും.
ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾക്കു ഇതു ബാധകമാകും. ഇതുസംബന്ധിച്ച് ഫോൺപേ, പേടിഎം, ബാങ്കുകൾ എന്നിവയ്ക്കു എൻപിസിഐ നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ യുപിഐ ഇടപാടുകളിൽ ഏപ്രിൽ മാസത്തിൽ 34 % വർധന രേഖപ്പെടുത്തി. ഏപ്രിലിൽ 1789 കോടി ട്രാൻസാക്ഷനുകളാണ് നടന്നത്. ആകെ 23.95 ലക്ഷം കോടി രൂപ ഇടപാടുകളിലൂടെ കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page