റാന്നി: പത്തനംതിട്ട, റാന്നിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശിയായ 43കാരനാണ് അറസ്റ്റിലായത്.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്കി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
