ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞതിന്റെ മാനസിക സമ്മർദത്തെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കി. മിഷ അഗർവാൾ (24) ആണ് മരിച്ചത്.25 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അന്ത്യം.
10 ലക്ഷം ഫോളോവേഴ്സിനെ സമ്പാദിക്കുകയായിരുന്നു മിഷയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് സഹോദരി പറഞ്ഞു. 3.5 ലക്ഷം പേരാണ് മിഷയെ പിന്തുടർന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഫോളോവേഴ്സിന്റെ എണ്ണത്തിൽ കുറവുണ്ടായി. ഇതു മിഷയെ കടുത്ത മാനസിക സമ്മർദത്തിലേക്കു തള്ളിവിട്ടു. ഇൻസ്റ്റഗ്രാമായിരുന്നു മിഷയുടെ ലോകം. എന്നാൽ ഇതു ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും വിഷാദം അവളെ പിടിമുറു ക്കുകയായിരുന്നുവെന്നു സഹോദരി പറഞ്ഞു.
യാത്രകളും സ്റ്റൈലിങ്ങും മേക്കപ്പും വിഷയമായ വിഡിയോകളാണ് മിഷ പങ്കുവച്ചിരുന്നത്. എൽഎൽബി ബിരുദ ധാരിയായ മിഷ ജഡ്ജിയാവാനാണ് ആഗ്രഹമെന്നും വെളിപ്പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page