രാത്രി ഉറങ്ങാൻ കിടന്നു; രാവിലെ നോക്കിയപ്പോൾ യുവതിക്ക് അനക്കമില്ലെന്ന് ബന്ധുക്കൾ, പൊലീസ് അന്വേഷണം തുടങ്ങി

റാന്നി: പത്തനംതിട്ട , ഏനാത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഏനാത്ത് വിജീഷ് ഭവനത്തില്‍ വിജീഷിന്റെ ഭാര്യ ലിനു(33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി പതിവു പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ അനക്കം ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
വീട്ടുകാര്‍ ഉടൻ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page